PSC Village Field Assistant (Alappuzha, Kottayam, Thrissur, Kozhikode & Kasaragod) Solved Question Paper
1. ചുവടെ പറയുന്നവയിൽ ശരിയായ ജോഡി ഏതാണ്?
✔ Correct answer: (B) പൂന സാർവജനിക് സഭ - എം.ജി. റാനഡെ
വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
(i) വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്യ്രത്തിന് വേണ്ടിയായിരുന്നു
(ii) സവർണ്ണജാഥ സംഘടിപ്പിച്ചത് കെ.പി. കേശവമേനോൻ ആണ്
(iii) വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ടി.കെ. മാധവൻ ആണ്
✔ Correct answer: (A) (i), (iii)
'ചൗരി ചൗര' എന്ന ഗ്രാമം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
✔ Correct answer: (D) ഉത്തർപ്രദേശ്
1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
(i) കോൺഗ്രസ്സിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു
(ii) ബ്രിട്ടീഷുകാർക്കെതിരായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
(iii) 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു
✔ Correct answer: (A) (i), (iii)
യോഗക്ഷേമ സഭ രൂപീകരിക്കുന്നതിന് നേത്യത്വം നൽകിയത് ആര്?
✔ Correct answer: (B) വി.ടി. ഭട്ടതിരിപ്പാട്
'ദി ഐവറി ത്രോൺ' എന്ന പുസ്തകം രചിച്ചതാര്?
✔ Correct answer: (B) മനു എസ്. പിള്ള
താഴെക്കൊടുത്തിരിക്കുന്ന പ്രാദേശിക വാതങ്ങളും അവ വീശുന്ന പ്രദേശങ്ങളും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :
(i) ലൂ (a) യൂറോപ്പിലെ ആൽപ്സ് പർവ്വത ചരിവ്
(ii) ചിനൂക്ക് (b) ആഫ്രിക്കയിലെ സഹാറ മരുഭൂമി
(iii) ഫൊൻ (c) വടക്കേ അമേരിക്കയിലെ റോക്കി പർവ്വത ചരിവ്
(iv) ഹർമ്മാറ്റൻ (d) ഉത്തരേന്ത്യൻ സമതലം
✔ Correct answer: (B) (i)-(d), (ii)-(c), (iii)-(a), (iv)-(b)
കടൽത്തീരത്തിന് സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താല്ക്കാലിക മണൽത്തിട്ടകളാണ് :
✔ Correct answer: (C) പൊഴി
ഭൂമദ്ധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്ക് സൂര്യന്റെ അയനം സംഭവിക്കുന്ന കാലയളവ് :
✔ Correct answer: (D) മാർച്ച് 21 മുതൽ ജൂൺ 21 വരെ
താഴെക്കൊടുത്തിരിക്കുന്ന നദികളേയും പോഷക നദികളേയും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :
(i) പെരിയാർ (a) കാഞ്ഞിരപ്പുഴ
(ii) ഭാരതപ്പുഴ (b) മൂഴിയാർ
(iii) പമ്പ (c) മുതിരപ്പുഴ
(iv) ചാലിയാർ (d) തൂതപ്പുഴ
✔ Correct answer: (A) (i)-(c), (ii)-(a), (iii)-(d), (iv)-(b)
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭൂമദ്ധ്യരേഖാ കാലാവസ്ഥാ മേഖലയിൽ ഉൾപ്പെടാത്ത പ്രദേശം ഏത്?
✔ Correct answer: (A) യൂറോപ്പ്
ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷമായി ആചരിച്ചത് :
✔ Correct answer: (D) 2025
ഒരു രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചാനിരക്ക് (Economic growth rate) കണക്കാക്കുന്നതിനുള്ള ശരിയായ സൂത്രവാക്യം ഏതാണ്?
(A)
മുൻവർഷത്തെ GDPനടപ്പുവർഷത്തെ GDP−മുൻവർഷത്തെ GDP×100
(B)
മുൻവർഷത്തെ GDPനടപ്പുവർഷത്തെ GDP×മുൻവർഷത്തെ GDP×100
(C)
ജനസംഖ്യനടപ്പുവർഷത്തെ GDP×100
(D)
മുൻവർഷത്തെ GDPനടപ്പുവർഷത്തെ GDP+മുൻവർഷത്തെ GDP×100
✔ Correct answer: (A) മുൻവർഷത്തെ GDPനടപ്പുവർഷത്തെ GDP−മുൻവർഷത്തെ GDP×100
“ആഗോളവൽക്കരണം ഒരു നയമല്ല പ്രതിഭാസമാണ്" ഈ പ്രസ്താവന ആരുടേതാണ്?
✔ Correct answer: (C) അമർത്യസെൻ
താഴെ പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിൻ്റെ (RBI) പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
✔ Correct answer: (D) പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കൽ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കാർഷികമേഖലയിൽ സമത്വം കൈവരിക്കുന്നതിനായി നടപ്പിലാക്കിയ ഭൂപരിധി നയം (Land ceiling) സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
(i) ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്
(ii) ഭൂഉടമസ്ഥത കുറച്ചു പേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം
✔ Correct answer: (C) പ്രസ്താവന (i), (ii) ശരിയാണ്
ചെറുകിട വ്യവസായങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കാർവ്വെ കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ്?
✔ Correct answer: (B) 1955
ഇന്ത്യയിൽ സാമ്പത്തിക സർവ്വെ (Economic Survey) തയ്യാറാക്കി പുറത്തിറക്കുന്നത് ഏത് സ്ഥാപനമാണ്?
✔ Correct answer: (D) ധനകാര്യ മന്ത്രാലയം
നീതി ആയോഗിൻ്റെ (NITI Aayog) നിലവിലെ സി.ഇ.ഒ. (CEO) ആരാണ്?
✔ Correct answer: (A) അനുരാഗ് ജെയിൻ
ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലിക അവകാശത്തെയാണ്?
✔ Correct answer: (C) ഭരണഘടനാപരമായി പരിഹാരത്തിനുള്ള അവകാശം
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്?
✔ Correct answer: (B) ഭാഗം IV
സ്വത്തവകാശം മൗലിക അവകാശം അല്ലാതായി തീർന്നത് ഏതു ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
✔ Correct answer: (C) 44
ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ് ഏതാണ്?
✔ Correct answer: (C) കൺകറന്റ് ലിസ്റ്റ്
കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
✔ Correct answer: (C) എൻ. ശേഷാദ്രിനാഥൻ
മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ ഏത് രാജ്യത്തുനിന്നാണ് കടമെടുത്തിരിക്കുന്നത്?
✔ Correct answer: (D) U.S.S.R.
ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി ആരാണ്?
✔ Correct answer: (B) സി.പി. രാധാകൃഷ്ണൻ
കേരളത്തിലെ ആദ്യ മുസ്ലീംപള്ളി ഏത്?
✔ Correct answer: (B) ചേരമാൻ ജുമാ മസ്ജിദ്
'മുചിരി' എന്ന തുറമുഖം ഇപ്പോഴത്തെ ഏത് സ്ഥലത്താണ്?
✔ Correct answer: (C) കൊടുങ്ങല്ലൂർ
ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
✔ Correct answer: (B) കുഞ്ഞൻപിള്ള
കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച സ്ഥലം ഏത്?
✔ Correct answer: (C) കോട്ടയം
കേരളത്തിൽ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ചത് എവിടെ?
✔ Correct answer: (B) തിരൂർ - ബേപ്പൂർ
2023-ൽ കേരള സർക്കാർ ആരംഭിച്ച K-FON പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്?
✔ Correct answer: (B) സൗജന്യ ഇൻ്റർനെറ്റ് ലഭ്യമാക്കൽ
2024-ൽ ISRO വിജയകരമായി വിക്ഷേപിച്ച പുതിയ റോക്കറ്റ് ഏത്?
✔ Correct answer: (C) SSLV
ജീവകം B1-ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം :
✔ Correct answer: (B) ബെറി ബെറി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർബുദ രോഗികൾക്ക് സൗജന്യ ചികിത്സ നല്കുന്ന പദ്ധതി :
✔ Correct answer: (C) സുകൃതം
എയ്ഡ്സിന് (AIDS) കാരണമായ രോഗകാരി :
✔ Correct answer: (A) HIV (എച്ച്.ഐ.വി.)
Reduce, Reuse, Recycle എന്ന ആശയം എന്തിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
✔ Correct answer: (D) മാലിന്യസംസ്ക്കരണം
2026-ലെ ലോകപരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയ രാജ്യം :
✔ Correct answer: (A) അസർബൈജാൻ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം :
✔ Correct answer: (C) ത്വക്ക്
അമിതവണ്ണം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സൂചിക :
✔ Correct answer: (B) BMI (ബി.എം.ഐ.)
ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം :
✔ Correct answer: (D) കാർബൺ ഡയോക്സൈഡ്
മരുഭൂമിയിൽ കൂടി നടക്കുന്ന ആൾ കുറച്ചു ദൂരെ പച്ചപ്പ് കാണുന്നു. 'മരീചിക' എന്ന ഈ പ്രതിഭാസത്തിനു കാരണം പ്രകാശത്തിനു സംഭവിക്കുന്ന ______ ആണ്.
✔ Correct answer: (C) പൂർണ്ണ ആന്തരിക പ്രതിഫലനം
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടുപിടിക്കുക : (i) നിശ്ചലമായിരിക്കുന്ന ചാർജ്ജുകൾ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉണ്ടാക്കും
(ii) ഇ.എം. തരംഗങ്ങളുടെ മാധ്യമത്തിലൂടെ ഉള്ള വേഗത,
V=μE1 ആയിരിക്കും
(iii) പ്രകാശം ഒരു ഇ.എം. തരംഗമാണ്
(iv) പ്രകാശത്തിൻ്റെ വേഗത അതിന്റെ തരംഗദൈർഘ്യം, ശൂന്യതയിലെ ആവർത്തി എന്നിവ അനുസരിച്ച് മാറ്റി എടുക്കാം
✔ Correct answer: (B) (ii) & (iii)
ശബ്ദ, പ്രകാശ തരംഗങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക : (i) രണ്ടുതരം തരംഗങ്ങൾക്കും ശൂന്യത (സ്പേസ്) യിൽക്കൂടി സഞ്ചരിക്കാൻ കഴിയും
(ii) വ്യതികരണം (ഇന്റർഫറൻസ്), വിഭംഗനം (ഡിഫ്രാക്ഷൻ) മുതലായവ രണ്ടിനും സംഭവിക്കുന്നു
(iii) ധ്രുവീകരണം (പോളറൈസേഷൻ) പ്രകാശത്തിനു മാത്രം സംഭവിക്കുന്ന ഒന്നാണ്
(iv) പ്രകാശം അനുപ്രസ്ഥ (ട്രാൻസ്പേർസ്) തരംഗവും ശബ്ദം അനുദൈർഘ്യ (ലോൻജിറ്റ്യൂഡിനൽ) തരംഗവുമാണ്
✔ Correct answer: (B) (ii), (iii), (iv)
ഭാരതത്തിന്റെ ആദ്യ സ്വകാര്യ ഭ്രമണപഥ ദൗത്യത്തിന്റെ പേര് :
✔ Correct answer: (B) വിക്രം - 1
മലയാളിയും നാസാശാസ്ത്രജ്ഞനുമായ ഡോ. അനിൽ മേനോൻ റോസ്കോസ്മോസിൻ്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത് ഏത് ദൗത്യത്തിന്റെ ഭാഗമായാണ്?
✔ Correct answer: (C) എക്സ്പെഡിഷൻ 24
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനായ നമോഗ്രീൻ റെയിലിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന ഫ്യുവൽ സെൽ പുറന്തള്ളുന്ന ഉപോൽപ്പന്നമേത്?
✔ Correct answer: (B) നീരാവി
രാസലഹരിയായ MDMA യുടെ രാസനാമം :
✔ Correct answer: (A) 3,4 മെത്തിലീൻ ഡയോക്സി മെത്താംഫെറ്റാമൈൻ
വെങ്കലത്തിലുള്ള d block മൂലകം :
✔ Correct answer: (B) ചെമ്പ്
മനുഷ്യ രക്തത്തിൻ്റെ pH മൂല്യം ആകാവുന്നത് ഏത്?
✔ Correct answer: (C) 7.42
സ്ഥിര താപനിലയിൽ 2 atm മർദ്ദമുള്ള ഒരു വാതകത്തിൻ്റെ വ്യാപ്തം 4 ലിറ്റർ ആണ്. വ്യാപ്തം 2 ലിറ്റർ ആയി കുറക്കണമെങ്കിൽ മർദ്ദം എത്രയാക്കണം?
✔ Correct answer: (A) 4
കലാമണ്ഡലം ഹൈദരലി ഏത് രംഗത്താണ് പ്രശസ്തനായത്?
✔ Correct answer: (C) കഥകളി സംഗീതം
ദിവി ബിജേഷ് എന്ന മലയാളി താരം തൻ്റെ മികവ് പുലർത്തിയത് ______ മേഖലയിലാണ്.
✔ Correct answer: (A) ചെസ്സ്
കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടനം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപെടുന്നു?
✔ Correct answer: (B) മഹാഭാരതപഠനം
അത്തച്ചമയ ഘോഷയാത്രകൊണ്ട് പ്രസിദ്ധി നേടിയ സ്ഥലം :
✔ Correct answer: (D) തൃപ്പൂണിത്തുറ
'വൃത്താന്ത പത്രപ്രവർത്തനം' എന്ന കൃതി രചിച്ചത് ആര്?
✔ Correct answer: (A) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
'ഭ്രമയുഗം' എന്ന ചിത്രത്തിലെ ദൃശ്യാവിഷ്കാരത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം നേടിയതാര്?
✔ Correct answer: (D) ഷെഹ്നാദ് ജലാൽ
2026-ലെ ഫിഫ ലോകകപ്പിൽ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ :
✔ Correct answer: (A) ഗിൽബെർട്ടോ മോറ
കമ്പ്യൂട്ടറിന്റെ സ്ഥിരം മെമ്മറി എന്നറിയപ്പെടുന്നത് :
✔ Correct answer: (C) ഹാർഡ് ഡിസ്ക്
ഇന്ത്യൻ IT (ഐ.ടി.) ആക്ട് നിലവിൽ വന്ന വർഷം :
✔ Correct answer: (B) 2000
ഇന്റർനെറ്റിൽ വിവരങ്ങൾ കണ്ടെത്താനുപയോഗിക്കുന്ന ഗൂഗിൾ, ബിങ് എന്നിങ്ങനെയുള്ള സംവിധാനങ്ങൾക്ക് പറയുന്ന പേര് :
✔ Correct answer: (D) സെർച്ച് എൻജിൻ
ഒരു വെബ് പേജിന്റെ അടിസ്ഥാന ഘടനാ നിർമ്മാണത്തിൽ ഉൾപ്പെടാത്ത ടാഗ് (Tag) ഏത്?
✔ Correct answer: (D) < TAIL >
ഒരു കമ്പ്യൂട്ടറിലേക്കോ നെറ്റ്വർക്കിലേക്കോ ഉള്ള കടന്നുകയറ്റമാണ് :
✔ Correct answer: (B) ഹാക്കിങ്
2005-ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 18 പ്രകാരമുള്ള ഒരു പരാതി അന്വേഷിക്കുമ്പോൾ വിവരാവകാശ കമ്മീഷന് ഒരു സിവിൽ കോടതിയുടെ താഴെപ്പറയുന്ന ഏത് അധികാരം ഉണ്ടായിരിക്കുന്നതാണ്?
✔ Correct answer: (A) വ്യക്തികളെ സമൻസ് അയച്ച് കോടതിയിൽ ഹാജരാക്കാനും വാമൊഴിയായോ രേഖാമൂലമോ തെളിവു നൽകാൻ നിർബന്ധിക്കാനുമുള്ള അധികാരം
2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമം അനുസരിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) ഓരോ ഉപഭോക്താവിനും സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഗുണനിലവാരം, അളവ്, വീര്യം, പരിശുദ്ധി, നിലവാരം, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്
(ii) ഓരോ ഉപഭോക്താവിനും ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശമുണ്ട്
(iii) ഇന്ത്യയിൽ വിൽക്കുന്ന ഓരോ ഉൽപ്പന്നത്തിനും ആജീവനാന്ത വാറന്റി ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കാൻ ഓരോ ഉപഭോക്താവിനും അവകാശമുണ്ട്
(iv) അന്യായമായ വ്യാപാരരീതികൾക്കോ നിയന്ത്രിത വ്യാപാരരീതികൾക്കോ എതിരെ പരിഹാരം തേടാൻ ഓരോ ഉപഭോക്താവിനും അവകാശമുണ്ട്
✔ Correct answer: (C) (i), (ii), (iv) എന്നിവ
2005-ലെ ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം സെക്ഷൻ 3 പ്രകാരം താഴെപ്പറയുന്നവയിൽ ഗാർഹിക പീഡനമായി ഗണിക്കപ്പെടുന്നത് ഏത്?
✔ Correct answer: (C) പരാതിക്കാരിയായ സ്ത്രീക്ക് അവൾക്ക് അർഹമായ സാമ്പത്തിക സ്രോതസ്സുകൾ നിഷേധിക്കൽ
ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് (One Nation One Election) സാധ്യമാക്കുന്നതിനായി അവതരിപ്പിച്ച ഭരണഘടന (നൂറ്റിഇരുപത്തിഒമ്പതാം ഭേദഗതി) ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത് താഴെപ്പറയുന്നവയിൽ ഏത്?
✔ Correct answer: (B) ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കുക
വഖഫ് (ഭേദഗതി) നിയമം, 2025 പ്രധാനമായും നിലവിൽ വന്നത് താഴെപ്പറയുന്ന ഏതിനെക്കുറിച്ചാണ്?
✔ Correct answer: (D) നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്തുകൊണ്ട് വഖഫ് സ്വത്തുക്കളുടെ ഭരണവും കാര്യനിർവ്വഹണവും പരിഷ്കരിക്കുക
ദേശീയ മനുഷ്യാവകാശ കമ്മീഷൻ താഴെപ്പറയുന്ന ഏത് നിയമപ്രകാരമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?
✔ Correct answer: (B) മനുഷ്യാവകാശ സംരക്ഷണ നിയമം, 1993
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്സോ ആക്ട്, 2012) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
✔ Correct answer: (C) ഒരു കാരണവശാലും ഒരു കുട്ടിയെയും രാത്രിയോ പകലോ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവയ്ക്കാൻ പാടില്ല
ഒരു മേശയുടെ വാങ്ങിയ വില 600 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായി. എങ്കിൽ മേശയുടെ വാങ്ങിയ വില എത്ര?
✔ Correct answer: (C) 700
4/3, 6/5, 3/2 ഇവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്?
✔ Correct answer: (A) 6/5
6,000 രൂപയ്ക്ക് 10% വാർഷിക സാധാരണ പലിശ നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന പലിശ എത്ര?
✔ Correct answer: (A) 1,200
ഒരു സംഖ്യയുടെ 30% എന്നത് 60 ആയാൽ ആ സംഖ്യയുടെ 20% എത്ര?
✔ Correct answer: (B) 40
ആദ്യത്തെ 7 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
✔ Correct answer: (A) 4
വിട്ടുപോയ സംഖ്യ കണ്ടെത്തുക : 2, 4, 8, 16, 32, ______
✔ Correct answer: (C) 64
തന്നതിൽ കൂട്ടത്തിൽ പെടാത്തത് താഴെ ഏത്?
✔ Correct answer: (C) ഏപ്രിൽ
ഒരു രഹസ്യഭാഷയിൽ 'BAG' എന്നത് 'CBH' എന്ന് കോഡ് ചെയ്താൽ 'BOOK' എന്നത് എങ്ങനെ കോഡു ചെയ്യാം?
✔ Correct answer: (B) CPPL
ശ്രേണി പൂർത്തിയാക്കുക : B, D, F, H, ______
✔ Correct answer: (B) J
പക്ഷി : ആകാശം : : മത്സ്യം : ______
✔ Correct answer: (B) വെള്ളം
If I were you, I ______ smoking.
✔ Correct answer: (A) would quit
"Do not ______ me in front of my friends".
✔ Correct answer: (C) embarrass
His spontaneous trip required a ______ budget.
✔ Correct answer: (D) calculated
A person who writes with bad handwriting or incorrect spelling is a ______
✔ Correct answer: (B) Cacographist
She was sitting ______ the pool and reading a book.
✔ Correct answer: (D) beside
The corrected sentence for: "Every of the student have their own laptop" is
✔ Correct answer: (D) Every of the students has his own laptop.
The new employee was ______ during her first week on the job.
✔ Correct answer: (B) at sea
"He swallowed his self-respect and apologized". The word 'self-respect' can be replaced with
✔ Correct answer: (A) amour propre
He said, "You saw me see you." This can be reported as
✔ Correct answer: (C) He said that I had seen him see me.
______ my father ______ his brother were born in Canada.
✔ Correct answer: (B) Both - and
ഒരാളെ വല്ലാതെ ബുദ്ധിമുട്ടിക്കുക എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏതാണ്?
✔ Correct answer: (B) വെള്ളം കുടിപ്പിക്കുക
താഴെ തന്നിരിക്കുന്നവയിൽ നിന്നും 'ലോകാവസാനം വരെ' എന്നതിന് ഒറ്റപ്പദം കണ്ടെത്തുക :
✔ Correct answer: (A) കല്പാന്തകാലം
വ്യക്തിയെന്നോ വർഗ്ഗമെന്നോ ജാതിവ്യത്യാസമില്ലാത്ത നാമവിഭാഗം ഏത്?
✔ Correct answer: (B) സാമാന്യനാമം
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം എടുത്തെഴുതുക :
✔ Correct answer: (D) തിക്താനുഭവം
പ്രതിഗ്രാഹിക വിഭക്തി എന്തിനെ കുറിക്കുന്നു?
✔ Correct answer: (A) ക്രിയ
താഴെ കൊടുത്തിട്ടുള്ളവയിൽ പുറംകാഴ്ച കൊണ്ട് മാത്രം ഒരു കാര്യത്തിൽ വിധിയെഴുതരുത് എന്ന് അർത്ഥം തരുന്ന പഴഞ്ചൊല്ലുകൾ ഏവ?
(i) ഏറെ ചിത്രം ഓട്ടപ്പാത്രം
(ii) അഴകുള്ള ചക്കയിൽ ചുളയില്ല
(iii) മിന്നുന്നതെല്ലാം പൊന്നല്ല
(iv) പുഴുക്കുത്തുള്ള വിത്തിന് പുറം മിനുക്കെന്തിന്?
✔ Correct answer: (B) (i), (iii) എന്നിവ
______ പ്രത്യയം ചേരുമ്പോഴാണ് പദം ഉണ്ടാകുന്നത്.
✔ Correct answer: (C) പ്രകൃതിയുമായി
ഉപകാരം എന്നതിൻ്റെ വിപരീത പദമെഴുതുക :
✔ Correct answer: (B) അപകാരം
പിരിച്ചെഴുതുക : അവൾ
✔ Correct answer: (C) പിരിച്ചെഴുതാൻ കഴിയില്ല
തന്നിരിക്കുന്നവയിൽ ഇഷ്ടം എന്ന വാക്കിൻ്റെ പര്യായപദങ്ങൾ ഏതെല്ലാം?
(i) ഹിതം
(ii) പ്രിയം
(iii) ചിത്തം
(iv) അഭീഷ്ടം
✔ Correct answer: (C) (i), (ii), (iv) എന്നിവ